![]() |
വള്ളി വളപ്പ്- കോടോത്ത് വീട് ;-
കാസറഗോഡ് ജില്ലയിലെ
പ്രമുഖ നായർ തറവാടുകളിൽ ഒന്നായ കോടോത്ത് തറവാടിന്റെ ശാഖയാണ് ഇത് .കോടോത്ത്
നാരായണി അമ്മയുടെയും മേലത്ത് കണ്ണൻ നായരുടെയും സന്തതീ പരമ്പര . കുറ്റിക്കോൽ ടൌണിൽ
നിന്നും 2.km അകലെ കാനത്തൂർ
റോഡിൽ ആണ് വള്ളി വളപ്പ് എന്ന പ്രശാന്ത സുന്ദരമായ വീടും , കുല ദേവതകൾക്ക്
ഉള്ള പള്ളിയറകളും,പിത്തള തൂണുകൾ
കൊണ്ട് നിര്മ്മിച്ച നടപന്തലും മറ്റും നിലനിന്നിരുന്നത് . പരിശ്രമ ശലിയും , പരോപകാരിയും
ആയിരുന്ന മേലത്ത് കണ്ണൻ നായർ തന്റെ ഭാര്യയുടെ പേരിൽ ഉണ്ടായിരുന്ന ഏക്കറുകളോളം
പരന്നു കിടക്കുന്ന ഭൂമിയിൽ സ്വർണം വിളയിച്ചു. സ്ഥലനാമം സൂചിപ്പിക്കുന്ന പോലെ
കുരുമുളക് വള്ളികളാൽ നിറഞ്ഞ ഈ വളപ്പ് 'വള്ളി വളപ്പ് എന്ന് അറിയപ്പെട്ടു .വിശാലമായ മുറികളും , രഹസ്യ അറകളും ,പത്തായ പുരയും
മറ്റും അടങ്ങിയ രാജകീയ പ്രൌഡിയിൽ നിര്മ്മിച്ച വീടിനോടനുബന്ദിച്ചു തന്റെ കുല
ദയിവങ്ങളെ പ്രതിഷ്ട്ടിച്ചു ആരാധിച്ചു പോരുന്ന പള്ളിയറകളും, പടിപ്പുരകളും
ഉണ്ടാക്കി . തികച്ചും പല്ലവന്മാരുടെ ക്ഷേത്ര മാതൃകയിൽ നിര്മ്മിച്ച അവ ഒന്ന്
കാണേണ്ടത് തന്നെയാണ് .. ദിവസങ്ങൾ നീണ്ടു
നില്ക്കുന്ന കളിയാട്ടം ഇവിടെ നിലനിന്നിരുന്നു . പള്ളിയറകളിൽ കെട്ടിയാടുന്ന വിഷ്ണു മൂർത്തി, പൊട്ടൻ എന്നീ ദയിവ
കോലങ്ങളുടെ ആടയാഭരണങ്ങൾ മുഴുവൻ സ്വർണത്തിലും, വിലപിടിപ്പുള്ള
പട്ടുകൾ കൊണ്ടുള്ളതും ആയിരുന്നു. കൂടാതെ തെയ്യത്തിനു വേണ്ടുന്ന വാദ്യോപകരണങ്ങൾ , പലതരത്തിലുള
വിളക്കുകൾ എല്ലാം തറവാട്ടു കാരണവർ സ്വന്തമായി ഉണ്ടാക്കി വെച്ചിരുന്നു .
ചുരുക്കത്തിൽ തെയ്യം കലാകാരന്മാർ ഒന്നും കൊണ്ട് വരേണ്ടതില്ല എല്ലാം അവിടെയുണ്ട്
.വെറും കയ്യോടെ പോയാൽ മതി എന്ന അവസ്ഥ . അന്നത്തെ കാലത്ത് കോടതി പോലും അവിടെ വെച്ച്
ചേർന്നതായി പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് . നാട്ടിലെ കേസുകൾ പറഞ്ഞു
തീർക്കുന്നതും, പരിഹാരങ്ങൾ കല്പ്പിക്കുന്നതും കാരണവരുടെ
സാനിധ്യത്തിലായിരിക്കും . ജില്ലയിൽ ആദ്യമായി ജനരേടർ വയിദ്യുതി
ഉപയോഗിച്ചതിൻറെ പ്രൌഡി യുമായി കുറ്റിക്കോൽ വള്ളി വളപ്പ് തറവാട് .ഏകദേശം 75
വർഷങ്ങൾക്കു മുന്പാണ് തറവാട്ടിലെ കാര്ഷിക ആവശ്യങ്ങള്ക്കായി മദ്രാസ്സിൽ നിന്നും ജനരേട്ടര്‍ വരുത്തി മോട്ടോർ പ്രവര്ത്തിപ്പിച്ചതും , വിളക്കുകൾ
കത്തിച്ചതും മറ്റും.അന്ന് ഇവിടങ്ങളിൽ വൈദ്ധ്യുതി
അജ്ഞാതമായിരുന്നു . പക്ഷെ ഇവിടെ യഥാര്‍ത്ഥ വൈദ്ധ്യുതി ലഭിക്കാൻ പിന്നെയും കാലങ്ങൾ വേണ്ടി
വന്നു എന്നുള്ളത് ഒരു വിരോധാഭാസം മാത്രം. നിർഭാഗ്യവശാൽ തറവാട്ട് കാരണവരുടെ
മരണത്തിനു ശേഷം ആ നല്ല കാലം അധികം നീണ്ടു നിന്നില്ല. നീണ്ട 30 വർഷക്കാലമെങ്കിലും അവയെല്ലാം ഓർമ്മ മാത്രമായി
നിലകൊണ്ടു .ചില കുടുംബ തർക്കങ്ങളെ തുടർന്ന് തറവാട് സ്വത്തുക്കളും മറ്റും
വ്യപഹാരത്തിൽ പെടുകയും , ഭരണ കാര്യങ്ങൾ റസീവർ
ഏറ്റെടുക്കുകയും ചെയ്തു . അതോടു കൂടി തറവാട്ടിലെ വിലപിടിപ്പുള്ള പലതും നഷ്ട്ടപ്പെടുകയും
, അഥപ്പധനത്തിനു കാരണമാകുകയും
ചെയ്തു . ചെമ്പ് പാകിയ പള്ളിയറകളും , പിത്തള തൂണുകളാൽ നിർമിച്ചിരുന്ന നടപന്തലും മാത്രം ബാക്കി. പിത്തള
തകിടുകൾ മുഴുവൻ ഇളക്കി മാറ്റിയിരുന്നു എന്ന് മാത്രം.
ദൈവ ഹിതത്താൽ വർഷങ്ങൾ നീണ്ട വ്യപഹാരം ഇപ്പോൾ ഈ
അടുത്ത കാലത്ത് തീർന്നു കിട്ടി . കണ്ണൻ
നായരുടെ മക്കൾക്ക് അനുകൂലമായി വിധി വരികയും ചെയ്തു.
റസീവരിൽ നിന്നും വീണ്ടുകിട്ടിയ
തങ്ങളുടെ തറവാട് ഭവനത്തിൽ വീണ്ടും പോയിപ്പോയ പ്രതാപവും,പ്രൌഡിയും,വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിൻറെ ഫലമായി
കുടുംബങ്ങളുടെ ഒരു കൂട്ടയിമ രൂപികരിച്ചു പ്രവര്ത്തനം തുടങ്ങി. ഇപ്പോൾ
ഭവനവും,പള്ളിയറകളും ജീർണോദ്ധാരണം ചെയ്തു പൂർവ
സ്ഥിതിയിൽ ഏകദേശം ഉണ്ടാക്കി വെച്ചിട്ടുണ്ട് . കൂടാതെ 20 ഏക്കർ വരുന്ന
സ്ഥലത്ത് റബ്ബർ കൃഷിയും ചെയിതു. ഭാവി
ചിലവുകൾക്കായി അതുപകരിക്കും .പിന്നെ സാമാന്യം നല്ല രീതിൽ നടന്നു പോകുന്ന ഒരു ഡയറി
ഫാം എന്നിവ എടുത്തു പറയത്തക്ക നേട്ടങ്ങളാണ് ഈ കുടുംബ കൂട്ടായിമയിലെ .എല്ലാവരും ഏക മനസോടെ പ്രവർത്തിക്കുനതിനാൽ
ഇപ്പോൾ വർഷത്തിൽ ഒരിക്കൽ കളിയട്ടവും മറ്റു അനുഷ്ടങ്ങളും മുറപോലെ നടന്നു പോകുന്നു .
വളരെ ഭക്തി ആദര പൂർവ്വം നിത്യം സന്ധ്യാ
ദീപം കൊളുത്താനും മറ്റും തറവാട്ടിലെ ഇളം തലമുറയിൽ പെട്ട ചെറുപ്പക്കാർ പോലും
കാണിക്കുന്ന ശുഷ്കാന്തി എടുത്തു പറയത്തക്കതാണ് .
No comments:
Post a Comment