ഭക്ഷണ ശീലം പുരാണങ്ങളില്‍
മനുഷ്യന്റെ വയർ അഗാധമായ ഒരു കുഴി അല്ല .എത്ര ചെലുത്തിയാലും സ്വീകരിക്കും എന്ന വിശ്വാസം മാറ്റുക .നല്ല വിശപ്പ് ഉള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക .
'
അനാരോഗ്യ മനായുഷ്യ-
മസ്വർഗ്യം ചാതിഭോജനം.
അപുണ്യം ലോകവിധ്വിഷ്ടം -
തസ്മാൽ തൽ പരിവർജയേൽ :
അതായത് അതിഭോജനം അനാരോഗ്യകരമാണ്.ആയുസ്സ് കുറയ്ക്കും, സ്വർഗത്തിൽ ഒരിക്കലും പോകില്ല. . അപുണ്യം തന്നെ ഫലം .അവരെ ലോകം വെറുക്കും. അതുകൊണ്ട് അതി ഭോജനം ഒഴിവാകുക, എന്നാ മനുവിന്‍റെഉപദേശം. ഏതുകാലത്തും സ്വീകരണീയമാണ്. വയറിനെ അറിഞ്ഞു കൊണ്ട് ഉപദ്രവിക്കരുത് .
ഭക്ഷണ കാര്യത്തിൽ ചില പ്രായോഗിക നിർദേശങ്ങൾ ഇതാ ..
'പാത്രത്തിൽ അല്ലന്ഗിൽ ഇലയിൽ ചോറ് വിളംബുന്നതിനു മുമ്പ് പച്ചകറികൾ വിളമ്പുക .പിന്നീടു അന്നം വിളമ്പുമ്പോൾ 'മതി,എന്ന് പറയാറില്ലേ അതാണ് പ്രാണന്റെ ശരിയായ തൃപ്തി… ഭക്ഷണം നല്ലതുപോലെ ചവച്ച് അരച്ചു കഴിച്ചാൽ വേഗം തൃപ്തി വരും.
ദൗബാഗൗ പൂരയെദന്നയിര്‍-
ജലേനയിവം പ്രപൂരയേതു .
മാരുതസ്യ പ്രചാരാർത്ഥം -
ചതുർത്ഥ മവശേഷയേല്‍ .
എന്ന ആയുർവേദ സൂക്തം ഇവിടെ പ്രസക്തമാണ് .വയറിനെ നാലായി ഭാഗിച്ചു രണ്ടു ഭാഗം അന്നം കൊണ്ട് നിറക്കാം ,ഒരു ഭാഗം ജലം.നാലാമത്തെ ഭാഗം വായു സഞ്ചാരത്തിനു വേണ്ടി ഒഴിച്ച് നിർത്തുക.നിറഞ്ഞ ആമാശയത്തിന്ടെ മാംസ പേശികൾക്ക് സങ്കോജ വികാസ ശേഷി ഇല്ലാതാകും .അതിനാൽ അരവയർ മാത്രം ഭക്ഷിക്കുക . കഴിയുന്നത്ര രണ്ടു നേരം മാത്രം അരി ഭക്ഷണം ശീലിക്കുക.
ലഘു ഭക്ഷണങ്ങൾ ഇടയ്ക്ക് ആകാം .പഴവർഗങ്ങൾ തുടങ്ങിയവ.. ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗി, രണ്ടു നേരം 'ഭോഗി, മൂനുനേരം കഴിക്കുന്നവർ രോഗി, നാല് നേരം കഴിക്കുന്നവർ ദ്രോഹി, എന്നാണല്ലോ പറയാറ്. ഏതായാലും ഇന്നത്തെ അവസ്ഥയിൽ രണ്ടുനേരം മാത്രം കഴിച്ചാൽ മതിയാകും.മൂന്നാമത്തെ ഭക്ഷണം ഫലങ്ങളായി മാത്രം കഴിക്കാം .എന്നാൽ ഒരു പരിധി വരെ ആരോഗ്യം നിലനിർത്താം
ചമ്രംപടിഞ്ഞിരുന്നാണ് ഭക്ഷണം കഴിക്കേണ്ടത് ദിവസത്തിൽ ഒരു നേര മെന്ഗിലുംകുടുംബത്തിലെ എല്ലാവരും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കണ. തനിയെ ഭക്ഷണം കഴിക്കുന്നവൻ പാപം ഭക്ഷിക്കുന്നു എന്ന ആപ്തവാക്യം ശ്രദ്ധിക്കുക. മുന്‍പെല്ലാം ഭക്ഷണത്തിന് മുൻപ് ഭോജന മന്ത്രം ചൊല്ലുക പതിവായിരുന്നു .
'
മാ ഭ്രാതാ ഭ്രാതരം ധ്വിക്ഷൻ -
മാ സ്വസാരമുതസ്വസ .
സമ്യക് ച സംപ്രേത്യാ ഭൂത്വ -
വാചം വാദത ഭദ്രയാം .
സഹോദരന്മാർ തമ്മിൽ വെറുപ്പും ,വഴക്കും അരുത്.സഹോദരിമാർ തമ്മിലും അരുത് .ലക്ഷ്യ പ്രാപ്തിക്കായി ഒരുമിച്ചു മുന്നേറുവാൻ സൌമ്യമായി സംസാരിക്കുക .വാക്കുകളാണല്ലോ ശസ്ത്രത്തെക്കാൾ മൂര്‍ച്ചയേറിയത് . പലപ്പോഴും ആഹിതമായ വാക്കുകലളാണല്ലോ കുടുംബ ചിദ്ധ്രം ഉണ്ടാക്കുന്നത്
.അതുകൊണ്ട് അന്നത്തെ സക്ഷിനിര്ത്തി കുടുംബ ഭദ്രത നിലനിർത്താൻ എല്ലാവരും ഒന്നിച്ചു സത്യം ചെയ്യുന്നത് നല്ലതല്ലേ .? അതുകൊണ്ടായിരിക്കാം പഴയകാലത്ത് കുടുംബാംഗങ്ങള്‍ എല്ലാം ഒത്തുചേര്‍ന്നു
ശ്രാദ്ധത്തിനും മറ്റും പന്തി ഭോജനവും മറ്റും നടത്തി വന്നിരുന്നത് എന്ന്
അനുമാനിക്കാം . .ഭക്ഷണം കഴിക്കുമ്പോൾ പരസ്പ്പരം കുറ്റം പരയുരുത് ,കുട്ടികളുടെ പഠന കാര്യത്തിനെപറ്റി വിമർശ്ശിക്കരുത്.ദേഷ്യപ്പെടരുത്.ഭക്ഷണം കഴിക്കുന്നതിൽ ചിലര്‍ക്കുചില പ്രത്യേകതകൾ ഉണ്ടെങ്കിൽ കുറ്റം പറയരുത് .ശാന്തമായ ഒരു അന്തരീക്ഷത്തില്‍ മാത്രമേ ഭക്ഷണം കഴിക്കാവു ..
ഓം സഹനാവവതു സഹനൗ ഭുനക്തു :
സഹ വീര്യം കരവാവഹയി :
തേജസ്വിനാവധീതമാസ്തു.
മാവിദ്ധ്വിഷാവഹയി .
ഓം ശാന്തി ,ശാന്തി ശാന്തി
ഹി:
എന്നുരുവിട്ടു കൊണ്ട് ഭക്ഷണം
കഴിക്കാന്‍ ആരംഭിക്കുക .' നാം ഒരുമിച്ചു രക്ഷപെടട്ടെ ,അനുഭവങ്ങളും അറിവുകളും നാം ഒരുമിച്ചു നേടുമാറാകട്ടെ ,വീര പ്രവൃത്തികൾ നമുക്ക് ഒരുമിച്ചു ചെയ്യാം .നമ്മുടെ വിദ്യാഭ്യാസ സ്ഥാപനം തെജസുറ്റതാകട്ടെ ,നാം പരസ്പരം ദേഷ്യപ്പെടാതെ ഇരിക്കട്ടെ . ഓം ശാന്തി ശാന്തി ശാന്തി :ഹി;
No comments:
Post a Comment