മഴ വെള്ള സംഭരണത്തില്‍ നൂതന സാങ്കേതിക വിദ്യയുമായി Dr. Prof, ചെരിപ്പാടി ബാലകൃഷ്ണന്‍ നായര്‍.
വീടുകളുടേയും മറ്റു കെട്ടിടങ്ങളുടേയും മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം
ഭൂമിക്കടിയിലോ, അല്ലെങ്കില്‍ ഉപരിതലത്തിനു
മുകളിലോ സ്ഥാപിച്ചിരിക്കുന്ന ടാങ്കുകളില്‍ സംഭരിച്ച് പിന്നീട് ജലക്ഷാമം
അനുഭവപ്പെടുന്ന സമയത്ത് ഉപയോഗിക്കാനുള്ള സംവിധാനത്തെയാണല്ലോ നാം മഴവെള്ള
സംഭരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മേല്‍ക്കൂരയില്‍ നിന്നും മഴവെള്ളം സംഭരിക്കുന്നതാണ് ഈ സംവിധാനത്തിലെ ഒരു
രീതി. മേല്‍ക്കൂരിയില്‍ പതിക്കുന്ന
ശുദ്ധമായ മഴവെള്ളത്തെ പ്ലാസ്റ്റിക്, ഓട് അഥവാ പുല്ലും ഇലയും
ഒഴിച്ച് മറ്റെന്തെങ്കിലും കൊണ്ട് തടഞ്ഞു നിര്‍ത്തി പി.വി.സി.പൈപ്പുകളിലൂടെ സംഭരണ
ടാങ്കിലേക്കെത്തിച്ച് വീടുകള്‍ക്കാവശ്യമായ ശുദ്ധജലം സംഭരിച്ചു വെക്കാവുന്നതാണ്.മേല്‍ക്കൂരയില്‍ നിന്നും സംഭരിക്കുന്ന മഴവെള്ളത്തെ താഴെ വച്ചിരിക്കുന്ന തൊട്ടിയിലേക്കോ അല്ലെങ്കില്‍ പരമാവധി 500 ഘന മീറ്റര്‍ വ്യാപ്തമുള്ള
ഭൂഗര്‍ഭ സംഭരണിയിലേക്കോ തിരിച്ചുവിടാവുന്നതാണ്. പല നൂറ്റാണ്ടുകളായി വിവിധ
തരം മഴവെള്ള സംഭരണ സംവിധാനങ്ങള്‍ നിലവിലുണ്ടായിരുന്നതായി ചരിത്രം സൂചിപ്പിക്കുന്നു.കുടിവെള്ളത്തിന്റെ ആവശ്യത്തിനായി ഭൂഗര്‍ഭജലമോ, ഉപരിതല ജലമോ
ലഭ്യമല്ലായിരിക്കാം . ഭൂഗര്‍ഭജലനിരപ്പ് വളരെ ആഴത്തിലായിരുന്നാലും,ഭൂഗര്‍ഭജലം പല ലവണങ്ങളും
കലര്‍ന്ന് കുടിക്കാന്‍ കൊള്ളാത്ത ഉപ്പു വെള്ളമായിരുന്നാലും ഇതായിരിക്കും സ്ഥിതി. ഉപരിതല ജലവും
മലീമസമായിരിക്കുമ്പോള്‍ പിന്നെ കുറഞ്ഞ ചെലവില്‍ കൈക്കൊള്ളാവുന്ന ഉചിതമായ രീതി മഴവെള്ള സംഭരണം തന്നെ ആയിരിക്കും. ഏറ്റവും ശുദ്ധമായ
കുടിവെള്ളമാണ് മഴവെള്ളം. അതു നേരിട്ട് മേല്‍ക്കൂരയില്‍
വന്നു പതിക്കുകയും ചെയ്യുന്നു. മേല്‍ക്കൂരയില്‍
സ്ഥാപിച്ചിരിക്കുന്ന, ശരിയായ രീതിയില്‍ മൂടി
സംരക്ഷിച്ചിരിക്കുന്ന സംഭരണ ടാങ്കുകളിലെ വെള്ളം നല്ല ഗുണമേന്മയുള്ളതാണെന്ന്
പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വീടുകളിലും, സ്‌കൂളുകള്‍, ആശുപത്രികള്‍ പോലുള്ള
പൊതുവായ കെട്ടിടങ്ങളിലും മഴവെള്ള സംഭരണം അവലംബിക്കുക വഴി സ്വന്തം ആവശ്യങ്ങള്‍ക്കുള്ള
കുടിവെള്ളം കണ്ടെത്താനാകും, കൂടാതെ വരുമാന മാര്‍ഗ്ഗങ്ങള്‍ക്കും
സാധ്യതകള്‍ ഉണ്ടല്ലോ.പ്രൊഫ,C.ബാലകൃഷ്ണന്‍ നായര്‍ സ്വന്തം വീട്ടില്‍ നിര്‍മ്മിച്ച
ചെലവ് കുറഞ്ഞ സംവിധാനത്തിന്‍റെ ഗുണമേന്മകള്‍ വിലയിരുത്താനും മനസിലാക്കാനുമായി
അനേകം വിദഗ്ദ്ധര്‍ കോഴിക്കോടുള്ള അദ്ദേഹത്തിന്റെ വസതി സന്ദര്‍ശ്ശിച്ചു വരുന്നുണ്ട് . സാധാരണ മഴവെള്ള സംഭരണ സംവിധാനങ്ങള്‍ മേല്‍ക്കൂരയില്‍ നിന്നും മഴവെള്ളം
സംഭരിച്ചു ഭൂതലത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫെറോ സിമന്‍റ് സംഭരണികളില്‍ ശേഖരിക്കുന്ന രീതിയാണ്
അവലംബിച്ച് പോന്നിരുന്നത് .എന്നാല്‍ പ്രൊഫ, ബാലകൃഷ്ണന്‍ നായര്‍
അദ്ദേഹത്തിന്റെ ബഹുനില കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയുടെ മുകളില്‍ റൂഫില്‍
നിന്നും വെള്ളം ശേഖരിച്ചു ഫില്‍ട്ടര്‍ ചെയ്ത ശേഷം രണ്ടാമത്തെ നിലയുടെ റൂഫില്‍
വെച്ചിട്ടുള്ള ഏകദേശം 12 ല്‍ പ്പരം PVC.ടാങ്കുകളില്‍ (14000.Litter) സംഭരണ ശേഷി. ശേഖരിക്കുകയും
അത് ഗ്രാവിറ്റി ഫ്ലോയില്‍ വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണ്
അവലംബിച്ചിരിക്കുന്നത്. കേരളത്തിലെ പല ബഹുനില കെട്ടിടങ്ങളിലും ഈ രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്
എന്ന് തോന്നുന്നു. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ഇപ്പോള്‍ത്തന്നെ ഈ രീതി നടപ്പാക്കി
കഴിഞ്ഞു എന്നാണു അറിയാന്‍ കഴിഞ്ഞത് .രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ കളക്ടരുടെ
ഫണ്ടില്‍ നിന്നും 1.8.ലക്ഷം രൂപ ചിലവഴിച്ചു നിര്‍മ്മിതി
കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് നൂതന മാതൃക യിലുള്ള സംഭരണി സ്ഥാപിച്ചത് .
ടെറസ്സിലെ ഫൈബര്‍ മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം ഒഴുക്കി താഴെ ഘടിപ്പിച്ച PVC പാത്തിയിലേക്ക് വീഴ്ത്തി
ഓട്ടു കഷ്ണം ,ചിരട്ടക്കരി, ബേബി മെറ്റല്‍ , ചരല്‍, മണല്‍ എന്നിവ ഉപയോഗിച്ചുള്ള അരിപ്പയിലൂടെ കടത്തി വിട്ടു അലുമിനിയം ബേസിലൂടെ തൊട്ടു താഴെയുള്ള 1000.LITTER ഫൈബര്‍ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നു .പിന്നീട് പി വി സി പൈപ്പ് വഴി മറ്റു ടാങ്കുകളിലേക്കും തുടര്‍ന്ന് ഉപയോഗ സ്ഥലത്തേക്കും ജലം എത്തിക്കുന്നു. വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം
പൊതുവേ ശുദ്ധമായിരിക്കും എന്നതിനാല്‍ തന്നെ അത് ഉപയോഗിക്കുന്നതിനു മുമ്പായി
പ്രത്യേകിച്ച് ശുദ്ധീകരണം ചെയ്യേണ്ടതില്ല വളരെ ലളിതമായ രീതിയില്‍ വീടുകളില്‍
ചെയ്യാവുന്ന രീതിയിലാണ് സിവില്‍ സ്റ്റേഷനില്‍ ചെയ്യിതിരിക്കുന്നത്.
ഫൈബര്‍ മേല്‍ക്കൂരയുള്ള വീടുകളില്‍ അതുപയോഗിച്ചും അല്ലാത്തിടങ്ങളില്‍ മേല്‍ക്കൂര
നിര്‍മ്മിച്ചുമാണ് ഇത് സാദ്ധ്യമാക്കുന്നത്. പമ്പ് ചെയ്യേണ്ട ആവശ്യം ഇല്ലാത്തതിനാല്‍ വൈദ്ധുതിയും ലാഭിക്കാം .
കോഴിക്കോട് മെഡിക്കല്‍ കോളേജ് പത്തോളജി വിഭാഗം പ്രൊഫസര്‍ ആയിരുന്ന സി .ബാലകൃഷ്ണന്‍
നായര്‍ ആണ് ഈ സംവിധാനം ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. ശാരീരിക അവശതകള്‍ ഏറെയുണ്ടെങ്കിലും അതെല്ലാം മറന്നു കൊണ്ട് ഊര്‍ജസ്വലതയും
.ശുഭാപ്തി വിശ്വാസവും മാത്രം കൈമുതലാക്കിക്കൊണ്ട് നാളെ വരാന്‍ പോകുന്ന അല്ലങ്കില്‍
നാം വരും കാലങ്ങളില്‍ അനുഭവിച്ചറിയാന്‍ പോകുന്ന ജല ദൌര്‍ലഭ്യത്തിന്റെ കെടുതികളെ നേരിടാന്‍ നമ്മേ ഇപ്പോള്‍ തന്നെ പ്രാപ്തരാക്കാന്‍
വേണ്ടിയാണല്ലോ അദ്ദേഹം അക്ഷീണം പരിശ്രമിക്കുന്നത്. നമ്മുടെ ദൈനം ദിന ജീവിത രീതികളും സാങ്കേതിക വിദ്ധ്യകളും നിമിഷം പ്രതി
മാറിക്കൊണ്ടിരിക്കുകയാണല്ലോ .അങ്ങിനെയുള്ള ഈ കാലഘട്ടത്തില്‍ മഴവെള്ള സംഭരണത്തിന്റെ
പഴഞ്ചന്‍ സമ്പ്രദായത്തില്‍ നിന്നും ഒരു നൂതന സാങ്കേതിക വിദ്ധ്യയിലേക്ക് നമ്മെ കൈ
പിടിച്ചു കൊണ്ടുപോകുന്ന Dr.Prof. C. ബാലകൃഷ്ണന്‍ നായരെ കുറിച്ച്
നമുക്ക് അഭിമാനിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ നൂതന സാങ്കേതിക വിദ്യകള്‍ നമുക്കും ഒന്ന് പരീക്ഷിച്ചു നോക്കാമല്ലോ . അങ്ങിനെ എങ്കില്‍ വെള്ളമന്വേഷിച്ച് അലഞ്ഞു തിരിയേണ്ട ഗതികേട് ഇതിനാല്‍ നമുക്ക്
ഒഴിവായി കിട്ടുകയും ചെയ്യില്ലേ, സ്ത്രീകളും, കുട്ടികളും, വളരെ ദൂരെ നിന്നും വെള്ളം നിറച്ച കുടങ്ങളും തലയിലേന്തി നടന്നു വരുന്ന ആ കാഴ്ച
നമുക്ക് ഇനിമുതല്‍ കാണേണ്ടി വരില്ല .ശുദ്ധജലവുമേന്തി ഒരു കിലോ മീറ്റര്‍ ദൂരം നടക്കേണ്ടതിന്റെ ആവശ്യകത തന്നെ
ഇല്ലാതാക്കും ഈ മഴവെള്ള സംഭരണ രീതി എന്നതിന് ഒരു സംശയവുമില്ല .
എന്റെ നാട്ടുകാരനും കുടുംബ പരമായി ബന്ധുവും കൂടിയാണ് അദ്ദേഹം. പരേതരായ കോടോത്ത് മാധവന്‍ നായരുടെയും ചെരിപടി കാര്‍ത്ത്യായിനി അമ്മയുടെയും മകനാണു Dr. ബാലകൃഷ്ണന്‍ നായര്‍ . കാഞ്ഞംകാടായിരുന്നു സ്വദേശ മെങ്കിലും ജോലി സംബന്ധമായ കാരണങ്ങളാല്‍ സ്ഥിര താമസം കോഴിക്കോടേക്കു മാറ്റുകയായിരുന്നു . അനേകം സാങ്കേതിക വിദഗ്ദ്ധരില്‍ നിന്നും വിശിഷ്ട്ട വ്യക്ത്തികളില്‍ നിന്നും അഭിനന്ദങ്ങളും പ്രോത്സാഹനങ്ങളും അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരിക്കുകയാണ്. പല പത്ര മാധ്യമങ്ങളും ചാനലുകളും അദ്ദേഹത്തിനു അകമഴിഞ്ഞ സപ്പോര്‍ട്ടുകളുമായി രംഗത്തു വന്നിരിക്കുന്നു എന്നത് തന്നെ അദ്ദേഹം ആവിഷ്ക്കരിച്ച പദ്ധതിയുടെ ഗുണങ്ങള്‍ വിളിച്ചറിയുക്കുന്നതാണ് . Contact Dr. Balakrishnan Nair - Mob- 9400586040
എന്റെ നാട്ടുകാരനും കുടുംബ പരമായി ബന്ധുവും കൂടിയാണ് അദ്ദേഹം. പരേതരായ കോടോത്ത് മാധവന്‍ നായരുടെയും ചെരിപടി കാര്‍ത്ത്യായിനി അമ്മയുടെയും മകനാണു Dr. ബാലകൃഷ്ണന്‍ നായര്‍ . കാഞ്ഞംകാടായിരുന്നു സ്വദേശ മെങ്കിലും ജോലി സംബന്ധമായ കാരണങ്ങളാല്‍ സ്ഥിര താമസം കോഴിക്കോടേക്കു മാറ്റുകയായിരുന്നു . അനേകം സാങ്കേതിക വിദഗ്ദ്ധരില്‍ നിന്നും വിശിഷ്ട്ട വ്യക്ത്തികളില്‍ നിന്നും അഭിനന്ദങ്ങളും പ്രോത്സാഹനങ്ങളും അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരിക്കുകയാണ്. പല പത്ര മാധ്യമങ്ങളും ചാനലുകളും അദ്ദേഹത്തിനു അകമഴിഞ്ഞ സപ്പോര്‍ട്ടുകളുമായി രംഗത്തു വന്നിരിക്കുന്നു എന്നത് തന്നെ അദ്ദേഹം ആവിഷ്ക്കരിച്ച പദ്ധതിയുടെ ഗുണങ്ങള്‍ വിളിച്ചറിയുക്കുന്നതാണ് . Contact Dr. Balakrishnan Nair - Mob- 9400586040